ബിജെപി പിന്നാക്കക്കാരെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞവരാണ് : പിണറായി

Webdunia
ചൊവ്വ, 4 ഓഗസ്റ്റ് 2015 (12:35 IST)
പലപ്പോഴും പിന്നാക്കക്കാരെ ഉപയോഗപ്പെടുത്തി മുതലെടുപ്പ് നടത്തിയശേഷം അവരെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞിട്ടുള്ളവരാണ് ബിജെപിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ചില എസ്എന്‍ഡിപി നേതാക്കള്‍ ആര്‍എസ്എസിന് വഴങ്ങുന്നത് സമുദായ താല്‍പര്യത്തിനല്ലെന്നും സ്വന്തം സാമ്പത്തിക സ്ഥാനമാന താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും പിണറായി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തി വ്യക്തമാക്കുന്നുണ്ട്.

നാരായണഗുരുവിന്റെ പ്രസ്ഥാനത്തെ നാഥുറാമിന്റെ കീഴില്‍ എങ്ങനെ കെട്ടുമെന്നും ആപത്കരമായ ഈ തീരുമാനത്തില്‍ നിന്ന് നേതൃത്വം പിന്‍മാറണം. സ്വന്തം സാമ്പത്തിക സ്ഥാനമാന താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ചില എസ്എന്‍ഡിപി നേതാക്കള്‍ ആര്‍എസ്എസിന് വഴങ്ങുന്നതെന്നും പിണറായി തന്റെ ലേഖനത്തില്‍ പറയുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയടെ ആഗ്രഹമായിരുന്നു പെരുന്നയില്‍ എത്തുക എന്നത്. എന്നാല്‍ ആര്‍എസ്എസ് കുടക്കീഴിലേക്ക് പോയാല്‍ ബാക്കിയുണ്ടാകില്ല എന്ന് എന്‍എസ്എസ് തിരിച്ചറിഞ്ഞതിനാല്‍ മോഡിയുടെ ആഹ്രഹം പാളുകയായിരുന്നുവെന്നും പിണറായി വിജയന്റെ ലേഖനത്തില്‍ പറയുന്നു.

ഹിന്ദു താല്‍പര്യം സംരക്ഷിക്കാന്‍ ആരുമായും കൂട്ടുകൂടുമെന്ന് വെള്ളാപ്പള്ളി പറയുമ്പോള്‍ ഏതു ഹിന്ദുവിന്‍റെ താല്‍പര്യമാണ് മനസിലുള്ളതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം പിണറായി എഴുതിയ ലേഖനത്തിന്റെ ആദ്യ ഭാഗത്ത് പറഞ്ഞിരുന്നു. മറ്റു ജാതി സംഘടനകളുടെ പിന്തുണ ഉറപ്പുകൊടുക്കാന്‍ വെള്ളാപ്പള്ളിയെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ. സമുദായപ്രമാണിമാര്‍ക്കുണ്ടാകുന്ന അസഹിഷ്ണുത സാധാരണ ഈഴവ സമുദായാംഗങ്ങളുടെ പറ്റില്‍ ആരും എഴുതേണ്ടതില്ലെന്നു ലേഖനത്തില്‍ പിണറായി പറയുന്നു.

പിന്നാക്കക്കാരെയും ദലിത് വിഭാഗങ്ങളെയും ആക്രമിച്ചവര്‍ക്ക് ഒപ്പമായിരുന്നു ബിജെപി എന്നു മറക്കരുത്. ബിജെപി സംരക്ഷിക്കുന്നത് കോര്‍പറേറ്റ് ഹിന്ദുക്കളെയാണ്. പിന്നാക്ക താല്‍പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബിജെപി എന്നുപറയുമ്പോള്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ബിജെപി നടത്തിയ സമരങ്ങള്‍ മറക്കരുതെന്നും ലേഖനത്തിലൂടെ പിണറായി ചോദിക്കുന്നു.