നാലു ദിവസത്തെ സിപിഎം കേന്ദ്ര കമ്മറ്റി യോഗം ഇന്നുമുതല്‍
നാലു ദിവസത്തെ സിപിഎം കേന്ദ്ര കമ്മറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. സംഘടനാ പ്ലീനത്തില്‍ ചര്‍ച്ച ചെയ്യാനുള്ള രേഖകള്‍ക്ക് അന്തിമ രൂപം നല്‍കാനാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതോടൊപ്പം കേരളത്തിലടക്കം നിലവിലുള്ള രാഷ്ട്രീയ സ്ഥിതി ഗതികളും യോഗം ചര്‍ച്ച ചെയ്യും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ലഭിച്ച വന്‍ ജയവും മുന്നേറ്റവും യോഗത്തില്‍ തീരുമാനമാകും. വരുന്ന നിയമാസഭ തെരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദന്‍ നയിക്കുമോ എന്ന കാര്യവും ചര്‍ച്ചയാകും. അതേസമയം, ബൂര്‍ഷ്വാ പാര്‍ട്ടികളോട് ചങ്ങാത്തം വേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നേതൃത്വം. വിഎസിനെതിരായി നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.