സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

Webdunia
തിങ്കള്‍, 2 മാര്‍ച്ച് 2015 (08:26 IST)
തൃശൂര്‍ പാവറട്ടിയില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. തിരിനെല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം മതിലകത്ത് ഷിഹാബാണ് അക്രമത്തിനിരയായി കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഒഴിവാക്കിയതായി എല്‍ഡിഎഫ് ഭാരവാഹികള്‍ അറിയിച്ചു.

ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി ബൈക്കില്‍ പോവുകയായിരുന്ന ഷിഹാബുദ്ദീബ്നെ ഞായറാഴ്ച വൈകീട്ട് 7.15നാണ് പാവറട്ടി ചുക്കുബസാര്‍ പൂവ്വത്തൂര്‍ റോഡില്‍വെച്ച് അജ്ഞാത സംഘം വെട്ടിയത്. തലക്കും കൈക്കും ഗുരുതര പരുക്കേറ്റ ഷിഹാബുദ്ദീന്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.