സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കമായി

തിങ്കള്‍, 26 ജനുവരി 2015 (12:20 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എംഎ ബേബിയുടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഎം കൊല്ലം ജില്ല സമ്മേളനത്തിന് തുടക്കമായി. സിപിഎം പിബി അംഗം എംഎ ബേബി ഉദ്ഘാടനം ചെയ്തതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്രകമ്മിറ്റി അംഗം വിഎസ് അച്യുതാനന്ദന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ 420 പ്രതിനിധികളും പങ്കെടുക്കും. ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആര്‍എസ്പിയുടെ മുന്നണി മാറ്റവും നെടുവത്തൂര്‍, കൊട്ടാരക്കര ഏരിയാ കമ്മിറ്റികളിലെ വിഭാഗീയതയും, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എംഎ ബേബിയുടെ പരാജയവും പ്രധാന ചര്‍ച്ചാവിഷയമാകും. എംവി ഗോവിന്ദന്‍ സമിതിയാണ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്.

1998 മുതല്‍ കൊല്ലം ജില്ല സെക്രട്ടറിയായി തുടരുന്ന കെ രാജഗോപാല്‍ ഈ സമ്മേളനത്തോടെ സ്ഥാനം ഒഴിയും. ഈ സാഹചര്യത്തില്‍ പുതിയ ജില്ല സെക്രട്ടറിയെ കണ്ടെത്തുക എന്നതാണ് നേതൃത്വത്തെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക