അതേസമയം സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സർക്കാരിന്‍റെ പ്രധാന പദ്ധതിയായ ലൈഫ് മിഷനിൽ നടന്ന കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ ഇടപാടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ഇതിൽ പ്രതിരോധം തീർക്കുകയും ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുമാണ് പ്രധാനചർച്ചാവിഷയങ്ങൾ. സ്വർണക്കടത്തിന് പിന്നാലെ ലൈഫ് മിഷൻ പദ്ധതിയിലെയും ശിവശങ്കറിന്റെ ഇടപെടലുകൾ പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ പൂർണ്ണമായി കയ്യൊഴിഞ്ഞ് മുഖം രക്ഷിക്കാനുള്ള സിപിഎം തീരുമാനം. വിമാനത്താവള സ്വകാര്യവത്‌കരണത്തിനെതിരായ പ്രതിഷേഷം എങ്ങനെ വേണമെന്നതും യോഗം ചർച്ച ചെയ്യും.