കൊല്ലം ജില്ലാ ഓണം ഫെയര്‍ മുഖ്യമന്ത്രി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. എം.പി യും എം.എല്‍.എ മാരും ചേര്‍ന്ന് ആദ്യവില്‍പ്പന നടത്തും.
കന്റോണ്‍മെന്റ് മൈതാനത്ത് വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ഫെയറില്‍ എന്‍. കെ പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എ മാരായ എം മുകേഷ്, എം നൗഷാദ്, മേയര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.