മുന്നു ദിവസത്തെ സിപിഎം കേന്ദ്ര കമ്മറ്റി യോഗം ഇന്നുമുതല്‍

വെള്ളി, 21 ഓഗസ്റ്റ് 2015 (09:22 IST)
സിപിഎം സംഘടനാ പ്ലീനത്തില്‍ അവതരിപ്പിക്കുന്നതിനുള്ള രേഖകള്‍ തയ്യാറാക്കുന്നതിനായി മൂന്നു ദിവസത്തെ കേന്ദ്ര കമ്മറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ആഗോളവത്കരണ നയങ്ങളുടെ പ്രത്യാഘാതം പഠിയ്ക്കാനായി സിപിഎം നിയോഗിച്ച പഠന സമിതികളുടെ റിപ്പോര്‍ട്ടുകളാണ് യോഗം പ്രധാനമായും പരിഗണിക്കുക. രാജ്യത്തെ പൊതുവായ രാഷ്ട്രീയ സ്ഥിതിഗതികളും യോഗം വിലയിരുത്തും.

കാര്‍ഷകര്‍, യുവാക്കള്‍, നഗരവത്കൃത മധ്യവര്‍ഗം എന്നീ വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടന്നത്. റിപ്പോര്‍ട്ടിന്റെ പ്രാഥമിക രൂപം നേരത്തെ കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്ത് അത് ക്രോഡീകരിയ്ക്കാന്‍ പിബിയെ ചുമതലപ്പെടുത്തിയിരുന്നു. പിബി തയ്യാറാക്കിയ രേഖ കേന്ദ്രകമ്മറ്റിയില്‍ അവതരിപ്പിക്കും. പ്ലീനത്തിന്റെ തിയതിയും  യോഗത്തില്‍ തീരുമാനിക്കും ഇതോടൊപ്പം പൊതു രാഷ്ട്രീയ സ്ഥിതിഗതികളും യോഗത്തില്‍ വിലയിരുത്തും.

വെബ്ദുനിയ വായിക്കുക