'സിപിഎമ്മും ബിജെപിയും വിചാരിച്ചാല്‍ കൊലപാതക പരമ്പരകള്‍ അവസാനിക്കും'

Webdunia
ശനി, 13 സെപ്‌റ്റംബര്‍ 2014 (13:30 IST)
കണ്ണൂരിലെ കൊലപാതക പരമ്പരകള്‍ അവസാനിപ്പിക്കാന്‍ സിപിഎമ്മും ബിജെപിയും വിചാരിച്ചാല്‍ മതിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ഇരുവരും സംയമനം പാലിച്ചാല്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കുമെന്നും അതിനാല്‍ രണ്ടു പാര്‍ട്ടികളും സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ പ്രളയത്തില്‍ കുടുങ്ങിയ 291 മലയാളികള്‍ തിരിച്ചെത്തിയതായി ചെന്നിത്തല പറഞ്ഞു.

റോയല്‍ ബട്ടു ഹോട്ടലില്‍ കുടുങ്ങിയ 120 പേര്‍ വൈകാതെ ഡല്‍ഹിയില്‍ തിരിച്ചെത്തും. 20 പേര്‍ മാത്രമെ ഇനി കശ്മീരില്‍ നിന്ന് തിരിച്ചെത്താനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബ്ളേഡ് മാഫിയക്കെതിരെ ശക്തമായ നടപടി തുടര്‍ന്ന് ഓപ്പറേഷന്‍ കുബേരയുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.