നിയമസഭയില്‍ വനിത എംഎല്‍എമാരെ ആക്രമണം നടന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ദേശീയ വനിതാ കമ്മീഷന് പരാതി നല്കി.
എംപിമാരായ പി.കെ. ശ്രീമതി, ടി.എന്‍. സീമ എന്നിവര്‍ കമ്മീഷന് ഓഫീസില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. കമ്മീഷന് കേരളത്തിലെത്തി തെളിവെടുപ്പു നടത്തണമെന്ന് എം പിമാര്‍ ആവശ്യപ്പെട്ടു.
അതിനിടെ വനിതാ എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് നല്കിയ പരാതി പോലീസിന് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.