വീക്ഷണത്തിന്റെ മുഖപ്രസംഗം ജനം പുച്ഛിച്ചു തള്ളും: പിണറായി

Webdunia
വ്യാഴം, 2 ജൂലൈ 2015 (13:16 IST)
സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗത്തിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്ത്. വീക്ഷണത്തില്‍ വന്ന മുഖപ്രസംഗം പരിഹാസ്യമാണ്. വർഷങ്ങളായി ഇടതു മുന്നണിയിൽ ഉറച്ചു നിൽക്കുന്ന പാർട്ടിയാണ് സിപിഐ. ഇതു സംബന്ധിച്ച് സിപിഐയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള മുഖപ്രസംഗം ജനം പുച്ഛിച്ചു തള്ളും. നേരത്തെ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ അനുഭവം സിപിഐക്ക് ഉണ്ട്. ഇടത് പക്ഷ പാര്‍ട്ടികളിലെ ശക്തമായ പാര്‍ട്ടിയാണ് സിപിഐയെന്നുന്നും പിണറായി പറഞ്ഞു. ചെങ്ങന്നൂരിൽ പാർട്ടി അനൂകൂല പാലിയേറ്റീവ് സൊസൈറ്റിയുടെ വീൽ ചെയർ വിതരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.