ജലീലിന്റെ കാര്യത്തിൽ സി പി എമ്മിൽ രണ്ടഭിപ്രായം

ശ്രീലാല്‍ വിജയന്‍

ചൊവ്വ, 13 ഏപ്രില്‍ 2021 (07:48 IST)
മന്ത്രി കെ ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ലോകായുക്ത നിർദ്ദേശം സി പി എമ്മിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമാകാനും കാരണമായി. ജലീലിനെ പിന്തുണച്ച് മന്ത്രി എ കെ ബാലൻ രംഗത്തെത്തിയപ്പോൾ ജലീലിന്റെ കാര്യത്തിൽ പാർട്ടിയും സർക്കാരും ഇതുവരെ തീരുമാനമെടുത്തിട്ടില്ല എന്ന അഭിപ്രായമാണ് എം എ ബേബിക്ക് ഉള്ളത്.
 
ജലീലിനെ വഴിവിട്ട് സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന അഭിപ്രായവും സി പി എമ്മിൽ ശക്തിപ്പെടുകയാണ്. ഹൈക്കോടതി വിധി എതിരായാൽ രാജിയല്ലാതെ ജലീലിന് വേറെ വഴിയില്ലാതാവും. എന്നാൽ ഹൈക്കോടതി വിധി അനുകൂലമാകുകയാണെങ്കിൽ പോലും ജലീൽ രാജിവച്ച് ധാർമ്മികത പ്രകടിപ്പിക്കാനുള്ള സാഹചര്യവും ഒരുങ്ങും. 
 
എന്നാൽ, ഇനി ദിവസങ്ങൾ മാത്രം കാലാവധിയുള്ള മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി പ്രതിച്ഛായാ നഷ്‌ടം ഉണ്ടാക്കണോ എന്ന ചോദ്യവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. ജലീലിന്റെ കാര്യത്തിൽ അതിരുവിട്ടുള്ള ഒരു സംരക്ഷണം ആവശ്യമില്ലെന്നും പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍