മന്‍സൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ നീക്കം; അന്വേഷണ ഉദ്യേഗസ്ഥന്‍ സിപിഎമ്മിന്റെ സന്തത സഹചാരിയെന്ന് കെ സുധാകരന്‍

ശ്രീനു എസ്

വെള്ളി, 9 ഏപ്രില്‍ 2021 (12:38 IST)
മന്‍സൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നും അന്വേഷണ ഉദ്യേഗസ്ഥന്‍ സിപിഎമ്മിന്റെ സന്തത സഹചാരിയെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞു. പൊലീസിലെ സിപിഎം ക്രിമിനല്‍ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 
 
ഷുബൈബിനെ കൊന്ന അതേ രീതിയിലാണ് മന്‍സൂറിനെയും കൊലപ്പെടുത്തിയതെന്നും കേസില്‍ എന്തുകൊണ്ടാണ് പൊലീസ് യുപിഎ ചുമത്താത്തതെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണ സംഘത്തെ മാറ്റണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍