കൊവിഡ് വാക്‌സിൻ കൊച്ചിയിലെത്തി, വിതരണം 113 കേന്ദ്രങ്ങളിൽ

Webdunia
ബുധന്‍, 13 ജനുവരി 2021 (12:10 IST)
കേരളത്തിലേക്കുള്ള ആദ്യഘട്ട കൊവിഡ് വാക്‌സിൻ കൊച്ചിയിലെത്തി. 25 പെട്ടി വാക്‌സിനാണ് നെടുമ്പാശ്ശേരി എത്തിച്ചത്. ഇതിൽ പത്തെണ്ണം കോഴിക്കോട്ടേക്ക് റോഡ്‌മാർഗം കൊണ്ടുപോകും. 15 പെട്ടികൾ എറണാകുളം അടക്കമുള്ള ജില്ലകളിലേക്കാണ്. തിരുവനന്തപുരത്തേക്കുള്ള വാക്‌സിൻ വൈകീട്ട് ആറ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്കെത്തിക്കും.
 
ശനിയാഴ്‌ച്ചയാണ് സംസ്ഥാനത്ത് കോവിഷീൽഡ് വാക്‌സിൻ കുത്തിവെയ്‌പ് ആരംഭിക്കുക. എറണാകുളത്ത് ആദ്യദിനത്തിൽ 1200 പേർക്ക് കുത്തിവെയ്‌പ് നടത്തും. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലായാണ് വാക്‌സിനേഷൻ നടത്തുക. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങളുള്ളത്. ഓരോ കേന്ദ്രത്തിലും 100 പേർക്ക് വീതമാകും വാക്‌സിനേഷൻ ചെയ്യുക. രാജ്യത്ത് ആദ്യഘട്ടത്തിൽ 3 കോടി പേർക്കാണ് വാക്‌സിൻ നൽകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article