കോവിഡ് പശ്ചാത്തലത്തില്‍ ജയില്‍ തടവുകാര്‍ക്ക് അനുവദിച്ചിരുന്ന പരോള്‍ ഒക്ടോബര്‍ രണ്ടോടെ അവസാനിക്കും. ഒക്ടോബര്‍ മൂന്നോടെ ഇവര്‍ അതാതു ജയിലുകളില്‍ തിരിച്ചെത്തണം. കോവിഡ് കാലയളവിലെ തുടക്കത്തില്‍ സംസ്ഥാനത്തൊട്ടാകെ 1400 ഓളം തടവുകാര്‍ക്കാണ് പരോള്‍ അനുവദിച്ചിരുന്നത്.