കൊവിഡ് വ്യാപനത്തിൽ കുതിച്ചുചാട്ടത്തിന് സാധ്യത, അടുത്ത രണ്ടാഴ്ച കേരളത്തിന് നിർണായകം

Webdunia
ഞായര്‍, 13 ഡിസം‌ബര്‍ 2020 (11:11 IST)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായേക്കും എന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ടാഴ്ചക്കാലം കേരളത്തിന് നിർണായകമാണ് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. രോഗവ്യാപനം വർധിയ്ക്കാനുള്ള സധ്യത കണക്കിലെടുത്ത് ആശുപത്രികൾക്കും, ആരോഗ്യ പ്രവർത്തകർക്കും, പൊലീസിനും നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി കെകെ ശൈലാജ അറിയിച്ചു
 
തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. രോഗവ്യാപനം കൂടുകയെന്നാൽ മരണനിരക്കും കൂടുക എന്നാണ് അർത്ഥം. എല്ലാവരും സെൽഫ് ലോക്‌ഡൗൺ പാലിയ്ക്കാൻ തയ്യാറാവണം. അത്യാവശ്യത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. പ്രായമായവരും കുട്ടികളും വീടുകളിൽ തന്നെ തുടരണം എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article