കൊവിഡ്: സീരിയല്‍ രംഗത്തെ 42പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (12:30 IST)
മലയാള സീരിയല്‍ രംഗത്തെ 42പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രധാന അഭിനേതാക്കളും ഇതില്‍ ഉള്‍പ്പെടും. മഴവില്‍ മനോരമയിലെ ഒരു സീരിയലിലെ 25പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സീരിയല്‍ ഷൂട്ടിങുകള്‍ വീണ്ടും ആരംഭിച്ചത്. 
 
സ്റ്റുഡിയോകളിലെ ഷൂട്ടുകള്‍ക്കും ഇന്‍ഡോര്‍ ഷൂട്ടുകള്‍ക്കുമായിരുന്നു അനുമതി നല്‍കിയിരുന്നത്. സീ കേരളയിലെ ഒരു സീരിയലിലെ 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article