എത്ര രോഗികൾ ഉണ്ടായാലും റോഡിൽ കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്. രോഗം പടർന്ന് പിടിക്കുന്നത് തടയാൻ എംഎൽഎമാർ ജാഗ്രതയോടെ പ്രവർത്തിക്കണം. വരാനിരിക്കുന്ന നാളുകൾ കൂടുതൽ കടുത്തതാണെന്നും കടുത്ത ഘട്ടത്തെ നേരിടാൻ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാറെടുക്കണമെന്നും കെകെ ശൈലജ പറഞ്ഞു.