ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം
വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (12:48 IST)
അഞ്ച് മാസത്തെ ഇടവേളയ്‌ക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നുമുതൽ ഭക്തർക്ക് പ്രവേശനം. ഓൺലൈനായി ബുക്ക് ചെയ്യുന്ന ആയിരം പേർക്കാണ് ദിവസം പ്രവേശനം അനുവദിക്കുന്നത്.
നാലമ്പലത്തിലേക്ക് ഭക്തജനങ്ങൾക്ക് പ്രവേശനമില്ല. കൃഷ്‌ണനാട്ടം, തുലാഭാരം തുടങ്ങിയ വഴിപാടുകൾക്ക് ഇന്ന് തുടക്കമാകും. അതേസമയം കൊവിഡിനെ തുടർന്ന് അഷ്ടമി രോഹിണി നാളിലെ ശോഭയാത്ര ഒഴിവാക്കി.