തിരുവനന്തപുരം നഗരത്തിലെ കണ്ടെയ്‌ൻമെൻറ് സോണുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി

എ കെ ജെ അയ്യര്‍
വ്യാഴം, 20 ജനുവരി 2022 (13:02 IST)
തിരുവനന്തപുരം: നഗരത്തിൽ കോവിഡ് വ്യാപന നിരക്ക് ക്രമാതീതമായി ഉയർന്ന സ്ഥലമായ കവടിയാർ റസിഡന്റ്‌സ് അസോസിയേഷൻ പ്രദേശ് ജില്ലാ കളക്ടർ കണ്ടെയ്‌ൻമെൻറ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ഇതിനൊപ്പം നഗരത്തിലെ കണ്ടെയ്‌ൻമെൻറ് സോണുകളായി തുടരുന്ന മുട്ടട ടി.കെ.ദിവാകരൻ റോഡ്, പാപ്പനംകോട് അമൃതാനഗർ സ്ട്രീറ്റ്, ചാക്ക അജന്ത പുള്ളി ലെയിൻ എന്നിവിടങ്ങളിലും പോലീസ് പരിശോധന ശക്തമായി തുടരും. അതോടൊപ്പം നഗരത്തിൽ എല്ലാവിധ പൊതു ചടങ്ങുകളിലും പോലീസ് നിരീക്ഷണവും ശക്തമാക്കി.

ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും മെഡിക്കൽ സ്റ്റോറുകളും ഒഴികെ എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും കണ്ടെയ്‌ൻമെൻറ് സോണിൽ അടച്ചിടേണം. മാളുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും പോലീസ് പരിശോധന കർക്കശമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പൊതു ചടങ്ങുകൾ സംഘടിപ്പിക്കുന്ന സംഘാടകർക്കെതിരെയും പങ്കെടുക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും.   

അനുബന്ധ വാര്‍ത്തകള്‍

Next Article