അതേസമയം രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരിൽ കൊവിഡ് ഡ്യൂട്ടിയിൽ ഇല്ലാത്തവരും ഉണ്ട്.ഇതോടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന 40 ഡോക്‌ടർമാരോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിരിക്കുകയാണ് ഇതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. 150 മെഡിക്കൽ കോളേജ് ജീവനക്കാരാണ് ക്വാറന്റൈനിൽ പോയിരിക്കുന്നത്.
സര്‍ജറി, ഓര്‍ത്തോ, സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇവരുമായി സമ്പർക്കം പുലർത്തിയവരിൽ നടത്തിയ പരിശോധനയിലാണ് ഡോക്‌ടർമാർ ഉൾപ്പെടെ 17 പേർക്ക് രോഗം സ്ഥിരീകരിച്ചത്.