സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു, പ്രായമായവരും കുട്ടികളും മാസ്ക് ധരിക്കണമെന്ന് നിർദേശം

Webdunia
ബുധന്‍, 22 മാര്‍ച്ച് 2023 (15:23 IST)
സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നിർദേശം. ആശുപത്രികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ ജില്ലകൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. രോഗികളുടെ എണ്ണം ഉയർന്നാൽ ഐസിയു വെൻ്റിലേറ്ററുകൾ കൊവിഡ് ബാധിതർക്ക് മാറ്റിവെയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
 
സംസ്ഥാനത്ത് ഇന്നലെ 172 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൂടുതൽ രോഗബാധിതർ തിരുവനന്തപുരത്താണ്.11 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കൊവിഡ് ഉയരുന്നതിനെ തുടർന്ന് പ്രായമായവരും കുട്ടികളും ഗർഭിണികളും മാസ്ക് ധരിക്കണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article