കൊവിഡ് 19: രോഗബാധിതൻ നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തു, കാസർകോട്ട് കർശനനിയന്ത്രണങ്ങൾ, ആരാധനാലയങ്ങളും അടച്ചിടണം

അഭിറാം മനോഹർ
വെള്ളി, 20 മാര്‍ച്ച് 2020 (19:51 IST)
കാസർകോട് ആറ് പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധിതൻ കല്യാണങ്ങളടക്കം അനേകം പൊതുപരിപാടികളിൽ പങ്കെടുത്തത് ആശങ്ക ജനിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.ഇയാൾ അനേകം പരിപാടികളിൽ പങ്കെടുത്തതിനാൽ തന്നെ രോഗവ്യാപനത്തിന്റെ സാധ്യതകളും അധികമാണ്. 
 
ജില്ലയിൽ എല്ലാ സർക്കാർ ഓഫീസുകളും ഒരാഴ്ച്ചകാലത്തേക്ക് അടച്ചിടും ആരാധനാലയങ്ങളും ക്ലബുകളും രണ്ടാഴ്ച്ച അടച്ചിടണം. കടകൾ രാവിലെ 11 മുതൽ വൈകീട്ട് 5 വരെ മാത്രമേ തുറക്കാൻ പാടുള്ളുവെന്നും. നിയന്ത്രണങ്ങൾ ഉത്തരവായി പുറത്തിറക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article