പുറത്തിറങ്ങാന്‍ സത്യവാങ്മൂലം; അറിയേണ്ടതെല്ലാം

Webdunia
ശനി, 8 മെയ് 2021 (08:15 IST)
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ആറിന് ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. മേയ് 16 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. വീട്ടുജോലിക്കാര്‍, ദിവസ വേതന തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ ജോലിക്ക് പോകാന്‍ യാത്രാപാസ് സൗകര്യം ഒരുക്കും. ഓണ്‍ലൈനായി ഈ പാസ് ലഭിക്കും. പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് വൈകിട്ടോടെ നിലവില്‍ വരും. നാളെ മുതല്‍ ഓണ്‍ലൈന്‍ യാത്രാപാസ് നിര്‍ബന്ധമാകും. ഇന്ന് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം കരുതിയാല്‍ മതി. ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ വിഭാഗത്തിലുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതി യാത്ര ചെയ്യാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article