മദ്യവിൽപനയ്‌ക്കും സമ്പൂർണ്ണ ലോക്ക്ഡൗൺ, ബിവറേജസ് ഔട്ട്ലറ്റുകൾ തുറക്കേണ്ടെന്ന് തീരുമാനം

അഭിറം മനോഹർ
ബുധന്‍, 25 മാര്‍ച്ച് 2020 (09:49 IST)
കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ രാജ്യമെങ്ങും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിർണായക തീരുമാനങ്ങളുമായി സംസ്ഥാനസർക്കാർ.  21 ദിവസത്തെ ലോക്ക്ഡൗൺ പ്രധാനമന്ത്രി പ്രഖ്യപിച്ചതിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് രാജ്യമെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ലോക്ക്ഡൗൺ പശ്ച്ചാത്തലത്തിൽ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകൾ തുറക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് സംസ്ഥാനസർക്കാർ. ബിവറേജസ് ഔട്ട്‌ലറ്റുകൾ എന്നുവരെ അടച്ചിടണമെന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും
 
ബുധനാഴ്ച ഔട്ട്‌ലറ്റുകള്‍ തുറക്കേണ്ടെന്ന നിര്‍ദേശം എക്‌സൈസ് മന്ത്രി ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാറിന് നല്‍കി. രാജ്യമെങ്ങും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ സർക്കാർ നിർദേശം. ലോക്ക്ഡൗൺ മാർഗ്ഗനിർദേശങ്ങളിൽ ബിവറേജസ് സേവനം ഉൾപ്പെടുന്നില്ല.അതിന് വിപരീതമായി ഔട്ട്ലറ്റുകൾ തുറന്നാൽ അത് വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചട്ടലംഘനമാവുകയും ചെയ്യാം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സംസ്ഥാനസർക്കാരിന്റെ തീരുമാനം.
 
ജനത കർഫ്യൂ ആചരിച്ച ഞായറാഴ്ച്ചയും ബിവറേജസ് ഔട്ട്ലറ്റുകൾ തുറന്നിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article