കെ.സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

Webdunia
ബുധന്‍, 16 ജൂണ്‍ 2021 (13:50 IST)
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് കോഴ നല്‍കിയെന്ന പരാതിയിലാണ് കോടതി ഉത്തരവ്. സി.കെ.ജാനുവിനെതിരെ എഫ്‌ഐആര്‍ ഇടാനും കോടതി ഉത്തരവുണ്ട്. ഐപിസി 171-ഇ, 171-എഫ് എന്നീ വകുപ്പുകളനുസരിച്ച് സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കല്‍പ്പറ്റ കോടതിയാണ് ഉത്തരവിട്ടത്. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article