കൊറോണ; ഇറ്റലിക്കാരെ ആശുപത്രിയിലെത്തിച്ചത് റാന്നിയുടെ സൂപ്പർ ഹീറോ ഡോ. ശംഭുവെന്ന് അജു വർഗീസ്

ചിപ്പി പീലിപ്പോസ്
വ്യാഴം, 12 മാര്‍ച്ച് 2020 (11:15 IST)
കേരളത്തിൽ കൊറോണ വൈറസ് ഒരുപാട് ആളുകളിലേക്ക് പടർന്നു പിടിക്കാതിരിക്കാൻ കൃത്യസമയ്ത്ത് ഇടപെട്ടത് റാന്നി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ശംഭു ആണ്. കൊറോണ കേസില്‍ കൃത്യസമയത്ത് ഇടപെട്ട സൂപ്പര്‍ ഹീറോയാണ് ഡോക്ടര്‍ ശംഭു എന്ന് നടന്‍ അജു വര്‍ഗീസ്. ആര്യന്‍ എന്നൊരാള്‍ എഴുതിയ കുറിപ്പ് പങ്കുവച്ചാണ് അജു തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
 
ഫെയ്‌സ്ബുക്ക് കുറിപ്പ്:
 
ഈ പത്തനംതിട്ട – ഇറ്റലി കൊറോണ കേസിൽ കൃത്യ സമയത്ത്‌ ഇടപെട്ട കാരണം വലിയ വിപത്തിൽ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പർ ഹീറോ ഉണ്ട്‌. ആ സൂപ്പർ ഹീറോ ആണ്‌ റാന്നി ഗവൺമന്റ്‌ ആശുപത്രിയിലേ ഡോക്ടർ ശംഭൂ. ഈ മൂന്ന് ഇറ്റലിക്കാരുടെ വീടിന്റെ തൊട്ടടുത്ത്‌ താമസ്സികുന്ന പനി വന്ന 2 അയൽവാസികൾ അത്‌ കാണിക്കാൻ ചെന്നപ്പോൾ കൃത്യമായി കേസ്‌ പഠിച്ച്‌, അപഗ്രഥിച്ച്‌ മനസ്സിലക്കി ഉടൻ തന്നെ ആ ഇറ്റലിക്കാരെ (ആംബുലൻസിൽ കയറാൻ സമ്മതിച്ചില്ലത്രേ) അവരുടെ കാറിലാണേൽ അവരുടെ കാറിൽ കൊണ്ട്‌ വന്ന് ഐസൊലേറ്റ്‌ ചെയ്ത കാരണം ഇത്രയും പേരിൽ ഇത്‌ നിന്നൂ.
 
ഇല്ലെങ്കിൽ ഇവർ ഇനിയും നാട്‌ മുഴുവൻ കറങ്ങി വൈറസ്സ്‌ അങ്ങ്‌ പറന്ന് അതി ഭീകര അവസ്ഥയിലേക്ക്‌ നാട്‌ പോയേനേം..!!!

അനുബന്ധ വാര്‍ത്തകള്‍

Next Article