പത്തനംതിട്ടയിൽ കൊവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം ലഭിച്ചു. പത്ത് പേർക്കും ഫലം നെഗറ്റീവ് തന്നെയെന്ന് റിപ്പോർട്ട്. രണ്ട് വയസുള്ള രണ്ട് കുട്ടികളടക്കമുള്ളവരുടെ പരിശോധനാ ഫലമാണ് ലഭിച്ചത്.
ലഭിക്കാനുള്ള 23 ഫലങ്ങളില്‍ 7 എണ്ണം ആവര്‍ത്തിച്ചുള്ള പരിശോധനക്ക് അയച്ചതാണ്. ഇതില്‍ ഹൈ റിസ്ക് വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പത്തനംതിട്ടയില്‍ പുതുതായി ആറു പേരെക്കൂടി ആശുപത്രിയില്‍ ഐസൊലോഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 പേരും ജില്ലാ ആശുപത്രിയില്‍ 10 പേരും തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ ഓരാളുമുള്‍പ്പെടെ 28 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ക്കഴിയുന്നത്.