കൊറോണ; രോഗിയായത് കൊണ്ട് കൈയ്യൊഴിയാൻ സാധിക്കുമോ? കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി

ചിപ്പി പീലിപ്പോസ്
ബുധന്‍, 11 മാര്‍ച്ച് 2020 (12:22 IST)
രാജ്യത്ത് കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്നും പൗരന്മാർക്ക് തിരിച്ചെത്താൻ സാധിക്കാത്തത് ഗൌരവപ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളെ ഇന്ത്യയ്ക്കകത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകാത്ത കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി ശബ്ദമുയർത്തി.
 
അപരിഷ്‌കൃതമായ നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. പ്രവാസികളുടെ യാത്രാവിലക്ക് ഗൗരവ പ്രശ്‌നമാണ്. സിവിൽ ഏവിയേഷൻ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗിയായത് കൊണ്ട് കയ്യൊഴിയാൻ സാധിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കെ വി അബ്ദുള്‍ ഖാദറിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 
 
മലയാളികളെ മടക്കി ക്കൊണ്ടുവരാന്‍ നിയമസഭ പ്രമേയം കൊണ്ടവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചത്. ഒറ്റക്കെട്ടായി പ്രമേയം പാസാക്കാന്‍ ഒരുങ്ങി നിയമസഭ. 

അനുബന്ധ വാര്‍ത്തകള്‍

Next Article