കോപ്പിയടിച്ച വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Webdunia
ബുധന്‍, 9 ജൂലൈ 2014 (15:37 IST)
ഇടുക്കി മുട്ടം സര്‍ക്കാര് പോളിടെക്നിക്കില്‍ പരീക്ഷയ്ക്കിടയില്‍ കോപ്പിയടിച്ചതിനു പിടിക്കപ്പെട്ട പത്ത് വിദ്യാര്‍ഥികളെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി രക്ഷിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.കോപ്പിയടിച്ച ഭാഗം മാത്രം ഒഴിവാക്കി മൂല്യനിര്‍ണയം നടത്തിയാണ് വിദ്യാര്‍ഥികളെ വിദ്യാഭ്യാസ വകുപ്പ് രക്ഷിച്ചിരിക്കുന്നത്.

കോപ്പിയടി വിദ്യാര്‍ഥികളുടെ മാത്രം കുറ്റമല്ല പരീക്ഷ നടത്തിപ്പില്‍ കോളജിനുണ്ടായ വീഴ്ചയാണ് കോപ്പിയടിക്ക് കാരണമായത്. ഉത്തരവ് പറയുന്നു. ഇവരെ കൂടാതെ മറ്റുപലരും കോപ്പിയടിച്ചെങ്കിലും തെളിവുകളുടെ അഭാവത്തില്‍ രക്ഷപെടുകയായിരുന്നു അതിനാല്‍ പിടിക്കപ്പെട്ടവര്‍ മാത്രം ശിക്ഷിക്കപ്പെടുന്നത് ശരിയല്ലെന്നും ഉത്തരവില്‍ പറയുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കഴിഞ്ഞ 27ന് ഇറക്കിയ ഉത്തരവ് പ്രകാരം.സാങ്കേതിക വിദ്യാഭ്യാസവകുപ്പ് കഴിഞ്ഞയാഴ്ച പത്തു പേരുടേയും ഫലവും പ്രസിദ്ധീകരിച്ചിരിക്കുകയാണ്.