ലോക്സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുന്ന കാര്യം രണ്ടു മുതല്‍ നാലു ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്ന് ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം പരിശോധിച്ചായിരിക്കും തീരുമാനമെന്നും സുമിത്ര മഹാജന്‍ കൂട്ടിച്ചേര്‍ത്തു.
തീരുമാനത്തിലെത്താന്‍ ഇതുസംബന്ധമായ എല്ലാ നിയമവശങ്ങളും പരിശോധിക്കും. ഒരു പാര്‍ട്ടിക്കും ആവശ്യമായ അംഗങ്ങളില്ലാത്ത സമയത്ത് പ്രതിപക്ഷ നേതാവ് ഇല്ലാത്ത ലോക്സഭയും ഉണ്ടായിട്ടുണ്ട്. 1980ഉം 1984ഉം ഇതിനുദാഹരണമാണെന്നും സുമിത്രാ മഹാജന്‍ വ്യക്തമാക്കി.