കോൺഗ്രസ് വിമതൻ എംകെ വർഗീസ് തൃശൂർ മേയർ. സിപിഎമ്മിൽ ധാരണ

Webdunia
ഞായര്‍, 27 ഡിസം‌ബര്‍ 2020 (11:58 IST)
തൃശുർ: തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനം കോൺഗ്രസ്സ് വിമതൻ എം‌ കെ വർഗീസിന് നൽകാൻ സിപിഎമിൽ ധാരണ. ആദ്യത്തെ രണ്ട് വർഷം എംകെ വർഗീസിന് മേയർ സ്ഥാനം നൽകാനാണ് ധാരണയായിരിയ്കുന്നത്. മന്ത്രി എസി മൊയ്‌ദീൻ അടക്കമുള്ളവർ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. അഞ്ച് വർഷം മേയറാക്കണം എന്ന നിലപാടിൽ വർഗിസ് ഉറച്ചനിന്നതാണ് തീരുമാനം വൈകാൻ കാരണം എന്നാണ് വിവരം. 
 
ഇത് അംഗീകരിയ്ക്കാൻ സിപിഎം തയ്യാറായിരുന്നില്ല, പിന്നീട് മൂന്ന് വർഷം എന്ന ആവശ്യം ഉന്നയിച്ചെങ്കിലും ഇക്കാര്യത്തിലും ധാരണയായില്ല. തുടർന്ന് ശനിയാഴ്ച രാത്രി നടന്ന ചർച്ചയിലാണ് തീരുമാനമായത്. ബാക്കിയുള്ള മൂന്ന് വർഷം മേയർ സ്ഥാനം സിപിഎമും, സിപിഐയും പങ്കിടും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇടൻ ഉണ്ടായേക്കും. 54 സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 24 ഉം യുഡിഎഫ് 23 എൻഡിഎ ആറും സീറ്റുകളിലാണ് ജയിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article