കോണ്‍ഗ്രസ് നേതാക്കള്‍ പാസ്റ്റര്‍മാരുമായി തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആദോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്നിവരാണ് പാസ്റ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തിയത്.
തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ വെച്ചായിരുന്നു രഹസ്യ കൂടിക്കാഴ്ച. ആറ്റിങ്ങലില്‍ ഞായറാഴ്ച പെന്തക്കോസ്തു സഭയുടെ പ്രാര്‍ത്ഥന ഹാളുകള്‍ക്ക് നേരെ നടന്ന അക്രമം സംബന്ധിച്ച ചര്‍ച്ചയാണ് നടന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കാന് പാസ്റ്റര്‍മാര്‍ കൂട്ടാക്കിയില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയതെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍.