ചങ്ങരംകുളം ലീഗ് ഓഫിസിനു നേരെ കരിഓയില്‍ പ്രയോഗം. കോണ്‍ഗ്രസ് - മുസ്ലിം ലീഗ് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കരി ഓയില്‍ പ്രയോഗത്തില്‍ കലാശിച്ചത്.
ഓഫിസിനു മുന്പില് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരച്ച സംഘടനാമുദ്ര മായ്ച്ചതാണ് തര്‍ക്കത്തിന് ഉടലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് വാക്ക് തര്‍ക്കവും ചെറിയ തോതിലുള്ള സംഘര്‍ഷവും നടന്നതായാണ് അറിയുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
എടപ്പാള്‍ മേഖലയില്‍ ഏറെ നാളായുണ്ടായിരുന്ന സിപിഎം - ബിജെപി സംഘര്‍ഷത്തിനു നേരിയ അയവു വന്നതിനു പിന്നാലെയാണ് ചങ്ങരംകുളത്ത് യുഡിഎഫ് കക്ഷികള്‍ തമ്മില്‍ തര്‍ക്കം നടക്കുന്നത്.