സുധാകരന്റേത് മണ്ടത്തരം, പാര്‍ട്ടിക്ക് ദോഷം ചെയ്യും; കോണ്‍ഗ്രസില്‍ വിമര്‍ശനം

ശനി, 19 ജൂണ്‍ 2021 (11:02 IST)
ബ്രണ്ണന്‍ കോളേജ് 'യുദ്ധം' കേരള രാഷ്ട്രീയത്തിലേക്ക് വലിച്ചിട്ടത് ശരിയായില്ലെന്ന് കോണ്‍ഗ്രസില്‍ ഒരു വിഭാഗം നേതാക്കള്‍. മരം മുറി വിവാദമടക്കം കത്തി നില്‍ക്കുമ്പോള്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് ഇരുന്നുകൊണ്ട് വ്യക്തിഗത പോരാട്ടത്തിലേക്ക് സുധാകരന്‍ പോകരുതെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. ക്യാംപസ് രാഷ്ട്രീയം പറഞ്ഞുള്ള പോര് ഒരു തരത്തിലും പ്രതിപക്ഷത്തിനു ഗുണം ചെയ്യില്ലെന്നാണ് കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം നേതാക്കളുടെ നിലപാട്. പഴയ ക്യാംപസ് കാര്യങ്ങളൊക്കെ പറയേണ്ട സമയമാണോ ഇതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ചോദിച്ചു. രമേശ് ചെന്നിത്തലയ്ക്കും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സുധാകരന്റെ നിലപാടിനോട് വിയോജിപ്പുണ്ട്. കേരള രാഷ്ട്രീയത്തെ രണ്ട് നേതാക്കള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങളാക്കി മാത്രം മാറ്റരുതെന്നാണ് സതീശന്റെ അഭിപ്രായം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍