അപ്രിയകരമായ കാര്യങ്ങൾ യുവാക്കൾ പറഞ്ഞാൽ മാത്രമെ പാർട്ടിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാന്‍ കഴിയൂ: എ.കെ ആന്‍റണി

വെള്ളി, 27 ജനുവരി 2017 (11:02 IST)
വികസനത്തിനല്ല, സാമൂഹ്യ നീതിയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി. നക്സലെറ്റ് വേട്ട നടത്തിത്തുകയല്ല വേണ്ടത്, എന്തു കൊണ്ടാണ് അത്തരക്കാർ ഉണ്ടാകുന്നതെന്നാണ് ആദ്യം കണ്ടെത്തേണ്ടതെന്നും ഇന്ദിരാ ഭവനില്‍ നടന്ന മുന്‍ കെ.പി.സി.സി. അധ്യക്ഷൻ കെ.കെ. വിശ്വനാഥന്‍ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
 
ഒരു വിഭാഗം ആളുകളുടെ കൈകളിലാണ് രാജ്യത്തിന്‍റെ സമ്പത്ത് കുന്നുകൂടുന്നത്. ഇത് നാട്ടിൽ വലിയ അരക്ഷിതാവസ്ഥക്ക് വഴിവെക്കുകയാണ്. സാമൂഹ്യനീതിക്കായി രാഷ്ട്രീയ പാർട്ടികൾ ഇടപെടൽ നടത്തണം. യുവാക്കൾ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കൂടുതലായി കടന്നുവരുകയും അപ്രിയകരമായ കാര്യങ്ങൾ പറയുകയും വേണം, എങ്കില്‍ മാത്രമെ പാർട്ടിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാന്‍ കഴിയുവെന്നും ആന്‍റണി പറഞ്ഞു.

വെബ്ദുനിയ വായിക്കുക