കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലെന്ന് സുധീരന്‍

Webdunia
ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (15:01 IST)
സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തല്‍ക്കാലം പ്രശ്നങ്ങളില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. തിരുവനന്തപുരത്താണ് സുധീരന്‍ ഇങ്ങനെ പറഞ്ഞത്. പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അത്തരം തീരുമാനങ്ങളുമായി മുന്നോട്ടു പോകുമെന്നും  സുധീരന്‍ വ്യക്തമാക്കി.
 
സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി ഇടപെടുന്നത് സ്വാഭാവികമാണ്. ജനങ്ങളുടെ ആഗ്രഹങ്ങളും താല്പര്യങ്ങളും യാഥാര്‍ഥ്യമാക്കാനാണ് ഇടപെടുന്നത്. ചില തല്‍പരകക്ഷികള്‍ ഇടപെടുമ്പോഴാണ് സര്‍ക്കാരുമായി നടത്തുന്ന ആശയവിനിമയങ്ങള്‍ പുറത്തുവരുന്നതെന്നും  സുധീരന്‍ ചൂണ്ടിക്കാട്ടി.
 
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ആര്‍ എസ് എസ് ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ബി ജെ പിയുടെ സമ്മര്‍ദത്തിന് എസ് എന്‍ ഡി പി നേതൃത്വം വഴങ്ങുന്നുകയാണ്. ഡല്‍ഹിയില്‍ അധികാരത്തിന്റെ തണലിലെത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും എസ് എന്‍ ഡി പി - ബി ജെ പി ബന്ധത്തെകുറിച്ച് സുധീരന്‍ ആരോപിച്ചു.
 
കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് ജോയ് തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.