യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം; വിദ്യാര്‍ഥിക്ക് കുത്തേറ്റു

Webdunia
വെള്ളി, 12 ജൂലൈ 2019 (14:20 IST)
യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.  ബിഎ പൊളിറ്റിക്‍സ് മൂന്നാം വര്‍ഷ വിദ്യാർഥിയായ അഖിലിനാണ് കുത്തേറ്റത്. ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അഖിലിന്റെ ശരീരത്തില്‍ രണ്ട് കുത്തുകളാണുള്ളത്. എന്നാല്‍ മുറിവിന്റെ ആഴം അറിയാന്‍ കൂടുതല്‍ പരിശോധനകള്‍ വേണം. നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കാന്റിനില്‍ ഇരുന്ന്  പാട്ടുപാടിയതിനെ ഒരു വിഭാഗം വിദ്യാർഥികൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് വിദ്യാർഥികളുടെ ആരോപണം.

കാന്‍റീനിലിരുന്ന് പാട്ട് പാടിയ വിദ്യാര്‍ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വന്ന് തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കാന്റിനിലിരുന്ന് പാട്ടുപാടരുതെന്നും ക്ലാസ്സിലേക്ക് പോകണമെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article