പാലായില്‍ നിന്ന് സ്വകാര്യ ബസ്സില്‍ കയറിയ യുവതി ഭരണങ്ങാനം സ്റ്റോപ്പില്‍ ഇറങ്ങണമെന്ന് ആവശ്യപ്പൈട്ടങ്കിലും നിര്‍ത്തിയില്ല. രാത്രി 7 മണിയ്ക്കായിരുന്നു സംഭവം. തുടര്‍ന്ന് യുവതി കണ്ടക്ടര്‍ക്കെതിരെ പാലാ സബ് ആര്‍ ടി ഓഫീസിലേക്ക് ഇമെയിലില്‍ പരാതി നല്കുകയായിരുന്നു. പരാതിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ ന്വേഷണത്തില്‍ കണ്ടക്ടര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഇതേത്തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.