മറ്റുള്ളവര്‍ മദ്യമുപയോഗിക്കരുതെന്ന് പറയാന്‍ മുസ്ലീം ലീഗിന് അവകാശമില്ല: വക്കം പുരുഷോത്തമന്‍

Webdunia
വെള്ളി, 22 ഓഗസ്റ്റ് 2014 (15:10 IST)
മറ്റുള്ളവര്‍ മദ്യമുപയോഗിക്കരുതെന്ന് പറയാന്‍ മുസ്ലീം ലീഗിന് അവകാശമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍. ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് വക്കം നിലപാട് വ്യക്തമാക്കിയത്.

സമ്പൂര്‍ണ്ണ മദ്യനിരോധനം അപ്രായോഗികമാണ്. മദ്യനിരോധനം പ്രതികൂലമായി ബാധിക്കുന്നത്‌ ഈഴവ സമുദായത്തെയാണ് . മദ്യനിരോധനം മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം മതപരമായ കാര്യമാണ്  അതിനായി അവര്‍ മതവിശ്വാസികള്‍ക്കിടയിലാണ്‌ പ്രചാരണം നടത്തേണ്ടത്‌ വക്കം പറഞ്ഞു.

മദ്യനിരോധനം മറ്റു പല സംസ്‌ഥാനങ്ങളിലും രാജ്യങ്ങളിലും  പരീക്ഷിച്ച്‌ പരാജയപ്പെട്ടതാണെന്നും ഇത് മൂലം സര്‍ക്കാരിനുണ്ടാകുന്ന പതിനായിരം കോടി രൂപയുടെ നഷ്‌ടം സംസ്‌ഥാനം എങ്ങനെ മറികടക്കുമെന്നും വക്കം പുരുഷോത്തമന്‍ ചോദിച്ചു.