ലെസ്ബിയന്‍ പങ്കാളിയെ കുടുംബം തടഞ്ഞുവെച്ചെന്ന് പരാതി

കെ ആര്‍ അനൂപ്
ബുധന്‍, 28 ജൂണ്‍ 2023 (11:20 IST)
ലെസ്ബിയന്‍ ദമ്പതിമാരില്‍ ഒരാളെ കുടുംബം തടഞ്ഞുവെച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. പങ്കാളിയെ കുടുംബം ബലപ്രയോഗത്തിലൂടെ തടഞ്ഞുവെച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹഫീഫയുടെ പങ്കാളി മലപ്പുറം സ്വദേശി സുമയ്യ ഷരീഫാണ് പരാതി നല്‍കിയിരിക്കുന്നത്.ഹഫീഫയെ കുടുംബം തടഞ്ഞുവെക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
 
പങ്കാളിയെ കാണാനായി എത്തിയ ഹഫീഫ കാറില്‍ കയറുന്നത് പിതാവ് മാതാവും അടക്കമുള്ള കുടുംബാംഗങ്ങള്‍ തടയുന്നതാണ് വീഡിയോയില്‍ കാണാനായത്. ദൃശ്യങ്ങള്‍ അടക്കമുള്ള പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഹഫീഫയുടെ കുടുംബത്തോട് പോലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. 
 
ഹഫീഫയെ കുടുംബം തടഞ്ഞു വച്ചിരിക്കുകയാണെന്ന് ആരോപിച്ച് സുമയ്യ ഹേബിയര്‍ കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തിലാണ് തടവില്‍ വെച്ചിരിക്കുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്.
 
കഴിഞ്ഞ 19ന് ഹഫീഫ കോടതിയില്‍ ഹാജരായി. കുടുംബത്തോടൊപ്പം പോകാനാണ് താല്പര്യമെന്ന് കോടതിയില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ കുടുംബത്തിന്റെ ഭീഷണിക്ക് വഴങ്ങിയാണ് കോടതിയില്‍ മൊഴി മാറ്റി നല്‍കിയതെന്ന് വാദമാണ് സുമയ്യയും സുഹൃത്തുക്കളും ഉന്നയിക്കുന്നത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article