സിനിമാ ചിത്രീകരണത്തിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഡബ്ല്യൂസിസി അംഗം രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി.
അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.
17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം നടി മറച്ചുവച്ചതായി ചൂണ്ടികാട്ടിയാണ് ജിയാസ് പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയെ കണ്ടുപിടിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ശനിയാഴ്‌ച കൊച്ചിയിൽ ഡബ്ല്യുസിസി അംഗങ്ങൾ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് രേവതി ഇക്കാര്യം വെളിപ്പെടുത്തിയത്.
രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 17കാരി പണ്ട് തന്റെ മുറിയുടെ വാതിലിൽ മുട്ടിയിരുന്നുവെന്നും അത് ഇനി ആവർത്തിക്കപ്പെടരുതെന്നുമായിരുന്നു രേവതി പറഞ്ഞത്.