കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെതിരെ താരസംഘടനായ അമ്മയിൽ നിന്നും വ്യക്തമായ നിലപാടുകൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിലാണ് പ്രസ്മീറ്റ് വിളിച്ചിരിക്കുന്നത്. അതേസമയം, വാർത്താസമ്മേളനത്തിൽ മീടൂ വിവാദവും ഉണ്ടാകുമെന്ന് സൂചനകൾ.
ഡബ്യൂസിസി യോഗത്തിനു ശേഷം ഇന്ന് വൈകിട്ട് നാലു മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. വലിയ മീ ടൂവിനു സാധ്യതയുണ്ടെന്ന് അറിവു ലഭിച്ചു. #me too എന്ന ഹാഷ് ടാഗോടെയാണ് എന്‍എസ് മാധവന്റെ ട്വീറ്റ്. രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് വൈകിട്ട് വാര്‍ത്താസമ്മേളനം നടത്തുന്നത്.