ഗർഭിണികൾ തൊട്ടുകൂടാത്തവരല്ല, നിങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുതന്നെയല്ലേ വന്നത്?- ആഞ്ഞടിച്ച് സാനിയ മിർസ

ശനി, 13 ഒക്‌ടോബര്‍ 2018 (09:08 IST)
പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കുമായുള്ള വിവാഹം മുതൽ സോഷ്യൽ മീഡിയയുടെ കടുത്ത ആക്രമണം നേരിടുന്ന ആളാണ് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. കുടുംബജീവിതവുമായി മുന്നോട്ട് നയിക്കുന്ന സാനിയയെ ഇപ്പോഴും പാപ്പരാസികൾ വെറുതേ വിടുന്നില്ല എന്നതിന്റെ സൂചനയാണ് താരത്തിന്റെ പുതിയ ട്വീറ്റ്. 
 
സാനിയയും ഷുഐബും ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ഗര്‍ഭകാലത്തെ കുറിച്ച് തന്നെ അനാവശ്യമായി ഉപദേശിക്കാനെത്തിയവര്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് സാനിയ.ഗര്‍ഭിണികളെന്നാല്‍ ഒന്‍പതു മാസവും വീടിനുള്ളില്‍ കട്ടിലില്‍ കഴിയണമെന്ന് ചിന്തിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള ഉപദേശം എന്നു പറഞ്ഞാണ് സാനിയ ട്വീറ്റ് ചെയ്തിരിക്കുന്നത്. 
 
സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയെന്നു പറഞ്ഞാല്‍ അവര്‍ രോഗികളാകുകയോ തൊട്ടുകൂടാത്തവരാകുകയോ അല്ല. ആ സമയത്തും അവര്‍ സാധാരണ മനുഷ്യരാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തുക. നിങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുതന്നെയല്ലേ വന്നത്? ഇത്തരത്തില്‍ ചിന്തിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്ന് സാനിയ ചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍