സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം; കൊളേജ് മാഗസിന്‍ പിന്‍വലിച്ചു

Webdunia
വെള്ളി, 16 ഒക്‌ടോബര്‍ 2015 (16:06 IST)
സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍  അശ്ലീല പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് കൊളേജ് മാഗസിന്‍ പിന്‍വലിച്ചു. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ പ്രസിദ്ധീകരിച്ച മാഗസിനാണ് പിന്‍വലിച്ചത്. കോളജ് പദാവലി എന്ന പേരിലാണ് മോശം വാക്കുകള്‍ ഉപയോഗിച്ചത്. സംഭവത്തില്‍  മാഗസീന്‍ എഡിറ്റര്‍ ബിബിന്‍ ബോബച്ചനെ സസ്‌പെന്‍ഡ് ചെയ്തു.

സീസണ്‍സ് 2015 എന്ന പേരില്‍ ഇറക്കിയ മാഗസിന്‍ ആണ് മോശം പരാമര്‍ശത്തെ തുടര്‍ന്നു പിന്‍വലിച്ചത്. മാഗസിനില്‍ 105 ആം പേജിലാണ് ക്യാംപസ് നിഘണ്ടുവെന്ന പേരില്‍ സ്ത്രീകളെ ആക്ഷേപിക്കുന്ന രീതിയിലുള്ള വാക്കുകള്‍ ഉപയോഗിച്ചത്. മാഗസിനിലെ ചില  ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു