വിദ്യാശ്രീ പദ്ധതി: തകരാറിലായ ലാപ്‌ടോപ്പുകൾ കൊക്കോണിക്‌സ് തിരിച്ചെടുക്കുമെന്ന് ധനമന്ത്രി

Webdunia
വ്യാഴം, 12 ഓഗസ്റ്റ് 2021 (19:23 IST)
വിദ്യാശ്രീ പദ്ധതി വഴി കുട്ടികൾക്ക് നൽകിയ ലാപ്പ്‌ടോപ്പുകളിൽ തകരാറിലായവ കൊക്കോണിക്‌സ് കമ്പനി തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം വരുത്തിയ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കും.
ലാപ്‌ടോപ് നല്‍കിയതില്‍ കെഎസ്എഫ്ഇ പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.
 
ഇതുവരെ വിദ്യാശ്രീ പദ്ധതി വഴി 2150 ലാപ്‌ടോപുകളാണ് വിതരണം ചെയ്തത്. 4845 കൊക്കോണിക്‌സ് ലാപ്‌ടോപുകളാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിൽ പരാതി ഉയര്‍ന്ന 461 ലാപ്‌ടോപുകള്‍ മാറ്റിനല്‍കിയെന്നും ധനമന്ത്രി പറഞ്ഞു.വിദ്യാശ്രീ പദ്ധതി പ്രകാരം സൗജന്യമായല്ല ലാപ്‌ടോപ്പുകൽ നൽകുന്നതെന്നും അപേക്ഷിക്കുന്നവര്‍ക്കാണ് ലഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article