സിപിഎമ്മിന് ആയുധം കൊടുക്കുന്ന നിലപാട് കോണ്‍ഗ്രസുകാര്‍ സ്വീകരിക്കരുതെന്ന് സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന് പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ സ്വീകരിക്കുന്നത് മലര്‍ന്നുകിടന്നു തുപ്പുന്ന രീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.തൃശൂരില്‍ എന്‍ജിഒ അസോസിയേഷന് ജില്ലാ സമ്മേളം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന് ദോഷം വരുന്ന യാതൊരു കാര്യവും താന്‍ ചെയ്തിട്ടില്ല അദ്ദേഹം പറഞ്ഞു. സിപിഎമ്മിനോടു തനിക്ക് പുച്ഛമാണെന്നും കോണ്‍ഗ്രസിന്റെ വലിയ ശക്തി സ്വന്തമാക്കാമെന്ന് ആരും കരുതേണ്ടെന്നും പറഞ്ഞു. ജീവിതംകൊണ്ട് മറ്റുളളവരെ സഹായിക്കുന്ന തന്നെ മറ്റൊരു രീതിയിലാണു ചിത്രീകരിക്കുന്നതെന്നും സി.എന്‍.ബാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.