കൊച്ചി മെട്രോ റെയില്‍ പദ്ധതി: ‘നിര്‍മാണ പുരോഗതിയില്‍ പൂര്‍ണതൃപ്തി‘
തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (12:38 IST)
മെട്രോയുടെ നിര്‍മാണ പുരോഗതിയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രോ റെയില്‍ പദ്ധതി പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
മെട്രോ റെയില്‍ നിര്‍മാണം വിലയിരുത്തുന്നതിനായി ആലുവ പുളിച്ചുവടിലും കളമശേരിയിലും പരിശോധന നടത്തി. പിന്നീട് കൊച്ചി മെട്രോയുടെ പാലാരിവട്ടം സ്‌റ്റേഷന്റെ മാതൃക ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്തു.
മെട്രോയ്ക്കു വേണ്ടി സ്ഥലം വിട്ടുകൊടുത്തവര്‍ക്കുള്ള പുനരധിവാസ പാക്കേജും മുഖ്യമന്ത്രി വിതരണം ചെയ്തു. പച്ചാളത്ത് മെട്രോയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയ്ക്കു പകരമായി ഇതേ മാതൃകയിലുള്ള പാക്കേജ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആലുവയിലെ പുളിഞ്ചുവട്, കുസാറ്റിന് സമീപം സ്‌റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലവും മുഖ്യമന്ത്രി സന്ദര്‍ശിച്ച് വിലയിരുത്തി.