സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 3 പേർക്ക് രോഗമുക്തി

Webdunia
വ്യാഴം, 14 മെയ് 2020 (17:43 IST)
സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.പോസിറ്റീവ് ആയവരിൽ 7 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. ചെന്നയിൽ നിന്നുമെത്തിയ രണ്ട് പേർ മുംബൈയിൽ നിന്നെത്തിയ നാലു പേർ ബെംഗളൂരുവിൽ നിന്നെത്തിയ ഒരാൾ എന്നിങ്ങനെയാന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗം ബാധിച്ചവരുടെ കണക്കുകൾ.11 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പടർന്നത്.
 
രോഗം ബാധിച്ചവരിൽ 10 പേർ കാസർകോട് നിന്നും അഞ്ച് പേർ മലപ്പുറത്തുനിന്നും 3 പേർ വയനാട് നിന്നുമാണ്. ഇടുക്കി,കോഴിക്കോട് ജില്ലകളിലായി ഓരോ ആളുകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് രോഗം ഭേദമായി.കൊല്ലത്ത് രണ്ടുപേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് രോഗം ഭേദമായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article