കേരളത്തിൽ രോഗം ഉച്ചസ്ഥായിയിൽ എത്തിയിട്ടില്ല, കേസുകൾ ഇനിയും കൂടും: ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

Webdunia
ചൊവ്വ, 4 മെയ് 2021 (20:20 IST)
കേരളത്തിൽ രോഗം ഉച്ചസ്ഥായിലെത്താൻ ഇനിയും സമയമെടുക്കുമെന്നും രോഗവ്യാപനം ഇനിയും ഉയരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം ചേർന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
 
നഗരങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മോഖലയിലേക്കും വ്യാപിച്ചതായി പഠനങ്ങൾ പറയുന്നു. ഇത് ശരിവെയ്‌ക്കുന്നതാണ് കേരളത്തിന്റെ അവസ്ഥ. ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നത് കാണിക്കുന്നത് രോഗവ്യാപനം ഇനിയും ഉയരുമെന്നാണ്. അതിനാൽ തന്നെ ജനങ്ങൾ കൊവിഡിനെതിരെ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article