നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4436 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 17730 പേര്‍

ശ്രീനു എസ്

ചൊവ്വ, 4 മെയ് 2021 (19:46 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4436 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 973 പേരാണ്. 103 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 17,730 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 21 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
 
കൊല്ലം സിറ്റിയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തത്. 2008 പേര്‍ക്കെതിരെയാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തത്. കൂടാതെ 114 പേര്‍ അറസ്റ്റിലാകുകയും ചെയ്തു. തിരുവനന്തപുരം സിറ്റിയില്‍ 1176 പേര്‍ക്കെതിരെയാണ് കേസ്. 79 പേര്‍ അറസ്റ്റിലാകുകയും 16 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍